Sunday, 25 January 2009

നാം അറിയാതെ പോകുന്നത് .... (അഞ്ച്)

സഹോദരാ, എന്‍റെ ചില ബ്ലോഗ് അഡ്രസുകള്‍ ഇവിടെ കുറിക്കുന്നു. തരം കിട്ടിയാല്‍ വായിച്ച് നോക്കി, പ്രതികരണം കുറിക്കണം.
http://subikkuttan.blogspot.com/
http://zubimahboobi.blogspot.com/
http://subumahboobi.blogspot.com/
സത്യത്തിന് വേണ്ടി ഒരു അന്വേഷണം എന്ന ശീര്‍ശകത്തില്‍ ആറ് ഭാഗങ്ങളിലായി ചിലതെല്ലാം ഞാന്‍ അവിടെ കുറിച്ചിട്ടിട്ടുണ്ട്. അവയില്‍ ഏതാണ്ടെല്ലാം ഞങ്ങളുടെ ഈ സംസാരത്തില്‍ വന്നിട്ടുമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്ന ഈ കത്ത് ഇതുപോലെത്തന്നെ ‍ഞാന്‍ ഒരു ബ്ലോഗ് തുറന്നു.
http://zmahboobi.blogspot.com/



(കത്ത് ---------- ഭാഗം 05)

അസ്സലാമു അലൈകും.

പ്രിയ സ്നേഹിതാ..,

ഒരു കഥ പറഞ്ഞോട്ടേ, വല്ല പോയിന്‍റും ഉണ്ടെങ്കില്‍ ഓര്‍ത്ത് വെക്കാം.

താന്‍ ഭാര്യയുമായുള്ള ബന്ധത്തിന്‍റെ സുഖം അറിഞ്ഞിട്ടില്ല, എന്ന് തന്‍റെ ഭര്‍ത്താവ് ആരോടോ പറഞ്ഞതായി ആ മഹതി അറിഞ്ഞു. അവര്‍ തീര്‍ത്തും സതബ്ധയായിപ്പോയി. കാരണം, അവര്‍ക്ക് മക്കള്‍ ഉണ്ടായിട്ടുപോലും എന്തു കൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്?

ഭര്‍ത്താവിന്‍റെ കണിശമായ ദീനീ ചിട്ടയും അചഞ്ചലമായ വിശ്വാസവും ശരിക്കും അറിയാവുന്ന ആ മഹതി, പക്ഷെ, ഈ വിഷയത്തില്‍ എന്തോ ഒരു വസ്തുത ഉണ്ടാകാതിരിക്കില്ല എന്ന് തീര്‍ച്ചപ്പെടുത്തി.
അദ്ദേഹം വരുന്പോള്‍ നേരിട്ട് ചോദിക്കാം എന്നു തന്നെ അവര്‍ തീരുമാനിച്ചു.

ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോള്‍ നല്ല ഒരു അവസരത്തിനായി അവര്‍ കാത്ത് നിന്നു. അവസാനം തന്‍റെ മനസ്സിലെ ശങ്ക അവര്‍ വെളിപ്പെടുത്തി.
പുഞ്ചിരിച്ചുകൊണ്ട് ആ മഹാമനീഷി പറഞ്ഞു: “മോളേ, ഞാന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ്! ഞാന്‍ അക്കാര്യം നിനക്ക് മനസ്സിലാക്കിത്തരാം.”

അന്ന് അവരുടെ അടുത്തുള്ള ബന്ധുവീട്ടില്‍ കല്യാണമായിരുന്നു.
രാത്രിക്കല്യാണത്തിന് പോകാന്‍ വേണ്ടി ഒരുങ്ങി നിന്ന തന്‍റെ ഭാര്യയുടെ കയ്യില്‍ ഒരു വിളക്ക് കൊടുത്തു കൊണ്ട് ആ മഹാന്‍ പറഞ്ഞു: “നീ കല്യാണത്തിന് ഈ വിളക്കും പിടിച്ച് പോവുക. ഇത് കെട്ടു പോകരുത്. തിരിച്ച് വന്നു എന്നെ കാണിക്കുന്നത് വരെ ഇത് കെട്ടുപോകാതെ സൂക്ഷിക്കണം. ഇതെങ്ങാനും കെട്ടാല്‍ പിന്നെ നമ്മള്‍ തമ്മിലുള്ള ബന്ധം അവിടെ വെച്ച് തീരും! ”

തന്‍റെ ഭര്‍ത്താവിന്‍റെ അപ്രതീക്ഷിതമായുള്ള പെരുമാറ്റത്തില്‍ അവര്‍ നടുങ്ങിപ്പോയി. കല്യാണത്തിന് പോകാതെ വയ്യ. പോകുന്ന പക്ഷം ഈ വിളക്ക് കെടാതെ സൂക്ഷിച്ചേ പറ്റൂ. ഇതാണ് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.

സ്നേഹസന്പന്നനായ ഭര്‍ത്താവില്‍ പെട്ടെന്നുണ്ടായ ഭാവമാറ്റത്തിലുള്ള തളര്‍ച്ചയില്‍ ആ മഹതി വളരെ മനോവിഷമത്തോടെയാണ് കല്യാണത്തിന് പുറപ്പെട്ടത്. ചുറ്റുപാടുകളില്‍ നിന്നും വരുന്ന കാറ്റോ മറ്റു വല്ലതോ ഏറ്റ് ആ വിളക്ക് കെട്ടു പോകാതിരിക്കാന്‍ നന്നേ കഷ്ടിച്ചു.

പിന്നീട് അതിസാഹസികമായി തിരിച്ചെത്തിയ ഭാര്യയെ കണ്ട പാടേ, ഈറനണിഞ്ഞ കണ്ണുകളോടെ അദ്ദേഹം അവരെ വരവേറ്റു.
എന്നിട്ട് ചോദിച്ചു: “നീ കല്യാണത്തില്‍ പങ്കെടുത്തില്ലേ?”

: “അതെ”

: “ഭക്ഷണം കഴിച്ചോ?”

: “അതെ”

: “എന്തൊക്കെ വിഭങ്ങളുണ്ടായിരുന്നു?”

: “അത്... അത്...”

അപ്പോള്‍ ആ മഹതി ചിന്തയിലാണ്ടു. ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല. ആ വീട്ടിലെത്തുന്നതിന് തൊട്ടു മുന്പ് ഒരു ചെറുമതില്‍ കടക്കേണ്ടതുണ്ട്. അവിടെയെത്തുന്പോള്‍ എല്ലാ പ്രാവശ്യവും താന്‍ ഒന്ന് കൂടുതല്‍ ശ്രദ്ധിക്കാറുള്ളതാണ്. ഒരിക്കല്‍ തെന്നി വീണതാണതിന് കാരണം.
ഈ രാത്രി പക്ഷെ, അതല്ലാതെ വേറെ ഒരു വഴിയിലൂടെയും തനിക്ക് അവിടെ എത്താവതല്ല, എന്നാലോ അത് കടന്ന് പോയത് ഓര്‍മ്മ വരുന്നില്ല.
ആ വീട്ടില്‍ കുറേ ആളുകളെ കാണുകയും കുശലം പറയുകയും ഒക്കെ ചെയ്തിട്ടുണ്ട്. പുതു പെണ്ണിനെയും കണ്ട് സംസാരിച്ചതാണ്. പക്ഷെ എല്ലാം ഒരു പഴയ ചിത്രം പോലെ അവ്യക്തമായേ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളൂ.
എങ്ങിനെ ഇത് സംഭവിക്കാതിരിക്കും.
അത്രയും കഠിനമായ ഒരു ഊരാക്കുടുക്കിലായിരുന്നല്ലോ മനസ്സ് മുഴുക്കെയും.
തന്‍റെ ശ്രദ്ധ മുഴുവന്‍ ആ വിളക്ക് കെടാതെ സൂക്ഷിക്കുന്നതിലായതിനാല്‍, താന്‍ കഴിച്ച ചോറിന്‍റെ സ്വാദു പോലും അറിഞ്ഞിട്ടില്ല. എത്രത്തോളം, ആട്ടിന്‍ കറിയാണോ കോഴിക്കറിയാണോ എന്ന് പോലും നിശ്ചയമില്ല, ഇറച്ചിക്കറി ആണെന്ന് മാത്രം അറിയാം...

: “ഹല്ലാ, ഇതെന്തു പറ്റി? തനി വട്ട് പിടിച്ചോ? എവിടെയാ ഇരിക്കുന്നത്?”

ങേ,
അപ്പോഴാണ് ശ്രദ്ധിക്കുന്നത്, നാളേക്കുള്ള അപ്പം ഉണ്ടാക്കാനുള്ള പൊടി എടുത്ത് വെക്കാന്‍ ചെന്നതായിരുന്നു. ഇപ്പോഴിതാ, ആ പൊടിക്കുടുക്കയില്‍ കേറി ഇരിക്കുന്ന ഇരിപ്പാ..

പിറ്റേന്ന് നേരം വെളുത്ത്, തന്‍റെ ഭര്‍ത്താവ് വെളിയില്‍ പോകാന്‍ ഒരുങ്ങവേ ചോദിച്ചു: “ഞാന്‍ ഇന്നലെ വന്ന പാടേ നീ ചോദിച്ച ചോദ്യം എന്തായിരുന്നു. ഞാന്‍ മറുപയി പറഞ്ഞില്ലല്ലോ, എന്തായിരുന്നു ആ സംശയം..?”

അല്‍പം നാണവും, തനിക്ക് കാര്യം പിടികിട്ടിയ സന്തോഷവും എന്നാലും ഇത്രക്ക് കടുംകൈ തന്നോട് ചെയ്തില്ലേ എന്ന പരിഭവവും എല്ലാം ചേര്‍ന്ന ഒരു ചിരിയുടെ അകന്പടിസേവിച്ച് ആ മഹതി പറഞ്ഞു: “ഒന്നുമില്ല!”
__________

സ്നേഹിതാ..,
ഇതാണത്രേ, ദുനിയാവില്‍ ഒരു മുഅമിനിന്‍റെ അവസ്ഥ!
അവനും ദുനിയാവും തമ്മിലുള്ള ബന്ധം ഒരു പക്ഷെ, പുറത്തുള്ളവരുടെ മുന്പില്‍ ഭയങ്കരമായിരിക്കും. എന്നാലോ, അവന്‍റെ മനസ്സ് സദാ നേരയും റബ്ബിന്‍റെ തൃപ്തി തേടിയും റബ്ബിന്‍റെ കോപത്തെ ഭയന്നും കൊണ്ടിരിക്കുന്ന ഒരു പ്രത്യേക അവസ്ഥയിലായിരിക്കും.

സുഹൃത്തെ,
ഈ അന്യനാട്ടില്‍ തിരക്കിട്ട ജോലികളില്‍ ഏര്‍പ്പെട്ട് നന്നായൊന്ന് വിശ്രമിക്കാന്‍ കിട്ടുന്ന സമയങ്ങള്‍, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാന്‍ എന്‍റെ ഈ കൂട്ടുകാര്‍ക്ക് ഒരുമടിയുമില്ല.

ജീവിതത്തിന്‍റെ നല്ല നല്ല ദിവസങ്ങള്‍ ഒരുപാട് ഞാന്‍ വെറുതേ നശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴെങ്കിലും ദീനിനെക്കുറിച്ചും റബ്ബിനെക്കുറിച്ചും ചിന്തിക്കാന്‍ എനിക്ക് തോന്നിയല്ലോ.., എന്ന് പറഞ്ഞ് ഹനീഫ്ക്ക നന്നായി നെടുവീര്‍പ്പുടുന്നു.
സിഗരറ്റിന്‍റെ അവസാന പുകയും വലിച്ചെടുത്ത് ജാബിര്‍ കുറ്റി വലിച്ചെറിഞ്ഞ് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
എന്‍റെ കീശയിലുണ്ടായിരുന്ന പേനയെടുത്ത് കൊണ്ട് റഫീഖ് വെറുതെ എന്തൊക്കെയോ കുറിച്ച് കൊണ്ടിര്ക്കുന്നു..

ഞങ്ങളുടെ സംസാരം വീണ്ടും തുടര്‍ന്നു..
ആ സംസാരത്തിന്‍റെ ചില ഭാഗങ്ങളിലേക്ക്....

(സു – സുബൈര്‍ ; ഹ – ഹനീഫ് ; ജ – ജാബിര്‍ ; റ – റഫീഖ്)
.........................................................................
.........................................................................
.........................................................................
.........................................................................

സു : ആദ്യമായി നാം മനസ്സിലാക്കേണ്ട കര്യം, നാം ഇക്കാണുന്ന ലോകത്തിന് പുറമെ, ഇവിടെ വ്യത്യസ്തങ്ങളായ അനവധിലോകങ്ങള്‍ ഉണ്ട്.
അതു കൊണ്ടാണ്ألْحَمْدُ لله رَبَّ الْعاَلَمِين (സര്‍വ്വ ലോകങ്ങളുടെയും റബ്ബായ അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും) എന്ന് ഖുര്‍ആന്‍ പറഞ്ഞത്.
“പെരുപ്പം പടപ്പെല്ലാം ഒരു മുത്താലേ..
പെരിയോന്‍ അമൈത്തു തന്‍ ഖുദ്റത്താലേ...”
എന്ന് തുടങ്ങുന്ന ഗാനത്തില്‍ നാം സാധാരണ ഗതിയില്‍ കേള്‍ക്കാന്‍ ഇടയില്ലാത്ത ചില ലോകങ്ങളെക്കുറിച്ചൊക്കെ, വളരെ ചെറുതായെങ്കിലും, വിവരിച്ചിട്ടുണ്ട്.
ആലം അര്‍വാഹ് -- റൂഹുകളുടെ ലോകം,
ആലും അജ്സാം -- ശരീരങ്ങളുടെ ലോകം
ആലം മിസാല്‍ -- രൂപങ്ങളുടെ ലോകം..... എന്നിങ്ങിനെ ആയിരക്കണക്കായ വ്യത്യസ്ത ഇനം ലോകങ്ങള്‍ ഉണ്ട്.
ഇതില്‍ ആലം അര്‍വാഹ് (റൂഹുകളുടെ – ആത്മാക്കളുടെ – ലോകം) ആണ് നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ളത്..
ആദം നബിതൊട്ട്, ഏറ്റവും ഒടുവില്‍ പിറക്കുന്ന കുഞ്ഞടക്കമുള്ളവരുടെ ആത്മാക്കള്‍ ആലം അര്‍വാഹില്‍ ഒന്നിച്ചുണ്ടായിരുന്നു. ആ ലോകത്ത് വെച്ച് ഒട്ടനവധി സംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഹ : ചെറുപ്പത്തിലൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു, നമ്മളെല്ലാരും ആദം നബിയുടെ കൂടെ ഉണ്ടായിരുന്നു എന്നും മറ്റുമൊക്കെ. സംഗതി ഇതാണല്ലേ..

സു : ശരിയാണ്, പഴയ കാലങ്ങളിലൊക്കെ ഇക്കാര്യങ്ങളെക്കുറിച്ച് കുറച്ചെങ്കിലും ആളുകള്‍ ചിന്തിക്കാനും സംസാരിക്കാനുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം പോയില്ലേ?

റ : ഈ ആലം അര്‍വാഹ് എവിടെയാണുള്ളത്?

സു : അക്കാര്യം ഇന്‍ശാ അല്ലാഹ്, നമുക്ക് പിന്നീട് മനസ്സിലാക്കാം. അത് അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്.
എന്തായാലും, ഒരു കാര്യം നമുക്ക് ചിന്തിക്കാം..
ഭാര്യയും ഭര്‍ത്താവും തമ്മില്‍ കൈമാറപ്പെടുകയും അവളുടെ ഗര്‍ഭാശയത്തില്‍ മെല്ലെ മെല്ലെ വ്യത്യസ്ത ഘട്ടങ്ങളുലൂടെ വളരുകയും ചെയ്യുന്നത് ശരീരമാണ്. അവരുടെ ബന്ധപ്പെടലിലൂടെ ആത്മാവ് കൈമാറപ്പെടുമോ?

ജ : അതൊരിക്കലുമില്ല, പക്ഷെ, പിന്നീട് എങ്ങിനെ ഈ ആത്മാവ് ഉണ്ടായി?

സു : അതാണ് ചിന്തിക്കേണ്ടത്: “എന്‍റെ റൂഹില്‍ നിന്ന് ഞാന്‍ അതില്‍ ഊതി” എന്ന് വിവരിക്കുന്ന ഒരു ഖുര്‍ആന്‍ വചനമുണ്ട്.
വളരെ ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് റൂഹിന്‍റെ വരവ്. ഗര്‍ഭാവസ്ഥ ഏതാണ്ട് നാലാം മാസമാകുന്പോഴാണ് റൂഹ് നല്‍കപ്പെടുന്നത്. ഭാര്യാഭര്‍തൃ വേഴ്ചയിലൂടെ ഒരിക്കലും റൂഹിന്‍റെ കൈമാറ്റം നടക്കുന്നില്ല.
ഓരോ നേരവും നാം പറയുന്നതിനും അപ്പുറത്തേക്ക് നിങ്ങള്‍ ചിന്തിക്കണം. പറയുന്നതെല്ലാം താക്കോലുകള്‍ മാത്രം. അത് വെച്ച് ഒരോന്നും തുറന്ന് നോക്കി കാര്യം ഗ്രഹിക്കണം. അല്ലെങ്കില്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളെപ്പോലെയാകും നമ്മുടെ അവസ്ഥ!
അപ്പോള്‍ അല്ലാഹുവിന്‍റെ ഭാഗത്തു നിന്നാണ് റൂഹ് വരുന്നത്, അല്ലേ?

ഹ : അതെ,

സു : ഇനി, മരണം എന്നാല്‍ എന്താണെന്ന് പറയാമോ?

ജ : ശരീരവും ആത്മാവും വേര്‍പിരിയുന്നതാണ് മരണം.

സു : ശരിയാണ്, ശരീരത്തില്‍ നിന്ന് ആത്മാവ് സ്വതന്ത്രമാകുന്നതാണ് മരണം. രണ്ടും പിരിഞ്ഞ് കഴിഞ്ഞാല്‍ നമുക്ക് കിട്ടുന്നത്, വെറും ജഡം മാത്രമാണ്, അഥവാ, മയ്യിത്ത്. നാം അതിനെ വേണ്ട രീതിയില്‍ സംസ്കരിച്ച് മണ്ണില്‍ മറവ് ചെയ്യുന്നു. അന്നേരം ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം..
മരണം സംഭവിച്ച് കഴിഞ്ഞാല്‍ ആത്മാവിനെ വരവേല്‍ക്കാന്‍ മലക്കുകള്‍ വരും. ദുര്‍ നടപ്പുകാരുടെ ആത്മാവ് സബാനിയാക്കളായ മലക്കുകളും (ശിക്ഷകള്‍ കൊണ്ട് പെരുമാറാന്‍ ഏല്‍പിക്കപ്പെട്ട മലക്കുകള്‍ എന്ന് മാത്രം ഇപ്പോള്‍ നമുക്ക് ആ വിഭാഗം മലക്കുകളെ പരിചയപ്പെടാം. വിശദമായി അവനവന്‍റെ അദ്ധ്വാനത്തിനനുസരിച്ച് കണ്ടെത്താനാകും)
നല്ല മനുഷ്യരാണെങ്കിലോ, റഹമത്തിന്‍റെ മലക്കുകളാണ് അവരെ വരവേല്‍ക്കുന്നത്. നല്ലവരുടെ ആത്മാവ് ഇല്ലിയ്യീന്‍ എന്നിടത്തും ദുര്‍ നടപ്പുകാരുടെത്, സിജ്ജീല്‍ എന്നിടത്തും ആണെത്തുക.
വളരെ ചുരുക്കിപ്പറഞ്ഞാല്‍, ആത്മാവ് അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് വന്ന് അല്ലാഹുവിന്‍റെ ഭാഗത്തേക്ക് തന്നെ മടങ്ങുന്നു.
നമ്മള്‍ കൂടെക്കൂടെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്പോള്‍ മറ്റു വിശദീകരണങ്ങള്‍ തരം പോലെ നമുക്ക് വിവരിക്കാം..

(അപ്പോള്‍ ഹനീഫ്ക്കാക്ക് ഒരു ഫോണ്‍കാള്‍ വന്നു. പെട്ടെന്ന് ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഞാനും അല്‍പം തിരക്കിലായിരുന്നു. മഞ്ഞ് കൂടുതലായിത്തുടങ്ങും മുന്പേ റൂമിലെത്തിയില്ലെങ്കില്‍ ജലദോഷം അധികമാകും എന്നൊരു മുന്നറിയിപ്പ് ജാബിറിന് കൊടുത്ത്, അന്ന് ഞങ്ങള്‍ പിരിഞ്ഞു. എന്തു തന്നെ വന്നാലും നാളെ നമുക്ക് കാണണമെന്ന് പറഞ്ഞ് റഫീഖ് പിരിയുന്പോള്‍ സമയം പതിനൊന്നര കഴി‍ഞ്ഞിരുന്നു...)
(തുടരും...)

10 comments:

Unknown said...

Zubair, very interesting the article! And thinkable, so I will visit here keep on.

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

സ്നേഹം നിറഞ്ഞ സഗീര്‍,

പ്രതികരണം ഏറെ സന്തോഷം തരുന്നു. നല്ല വാക്കുകള്‍ നല്ല പ്രചോദനങ്ങളാണ്. എങ്കിലും ആത്മാര്‍ത്ഥമായ ഇടപെടലുകളാണ് നിങ്ങളെപ്പോലുള്ള നല്ല ബ്ലോഗര്‍മാരില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്.
എന്‍റെ ഈ യാത്രയില്‍ തീര്‍ച്ചയായും താങ്കളെയും ഞാന്‍ കൂടെ പ്രതീക്ഷിക്കുന്നു. വല്ലതും നല്ലതായി ഉപകരിക്കുന്നുവെങ്കില്‍, എന്‍റെ ഗുരുവിന്‍റെ കൃപയില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. പിഴവുകളോ കുറവുകളോ ഉണ്ടെങ്കില്‍ എന്‍റെ വീഴ്ചകള്‍ക്ക് മാപ്പാക്കണം.
റബ്ബിന്‍റെ പ്രീതിയെത്തേടിയുള്ള ഒരു നിലക്കാത്ത യാത്രയാണിത് സഗീര്‍ക്കാ...
അതിനാല്‍ തുടര്‍ന്നും ഭായിയുടെ പ്രതികരണങ്ങള്‍ ഉണ്ടായിരിക്കണേ..

നിങ്ങളുടെ, "വെള്ളി നക്ഷത്രം" കവിതകള്‍ ഏറെ ഹൃദ്യമാകുന്നുണ്ട്. തുടര്‍ന്നും നല്ല നല്ല ആശയങ്ങള്‍ കവിതകളായി വന്നു കൊണ്ടിരിക്കട്ടെ.

സ്നേഹപൂര്‍വ്വം,
സുബൈര്‍,

ജാബിര്‍ മലബാരി said...

keep it up..............
good words and thoughts........
it is lightofworlds

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

പ്രിയപ്പെട്ട സുഹൃത്ത് ജാബിര്‍,

കുറേ കാലമായല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്..
ഈ ബ്ലോഗിനെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതില്‍ സന്തോഷം..
എന്‍റെ എഴുത്തുകള്‍ (ഞാനറിഞ്ഞിടത്തോളം) ഏറ്റവും കൂടുതലായി വിലക്കെടുത്തവന്‍ നീയാണ്..
സത്യത്തില്‍ നിന്നെ ഓര്‍ത്ത് തന്നെയാണ്, ഈ കത്ത് ഞാന്‍ ബ്ലോഗാക്കിയത്. ആശയങ്ങള്‍ എഴുത്തുകളിലോ വാക്കുകളിലോ ഒതുക്കാതെ, യാഥാര്‍ത്ഥ്യത്തെ തേടി മുന്നോട്ട് വന്ന പഥികന് ഇവിടെ എപ്പോഴും സന്തോഷത്തോടെ കടന്ന് വരാം..

കുറേക്കൂടി ക്രിയാത്മകവും, മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദവുമാകുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ ഞാന്‍ നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നു.

പുണ്യ തിരു ദൂതരെ കുറിച്ച് നീ കുറിച്ചിട്ട വരികള്‍ വളരെ നന്നായിട്ടുണ്ടായിരുന്നു. ഇനിയും അവതാനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുക. ഒപ്പം നമ്മുടെ മര്‍മ്മപ്രധാനമായ വിഷയത്തിലേക്ക് കൂടുതലായി ചിന്തിച്ചും അതിനായി പ്രയത്നിച്ചും കൊണ്ടിരിക്കുക..

ഒരിക്കലും പിരിയാതിരിക്കാനും ഇടക്കിടെ ഇനിയും പ്രതികരണങ്ങളോടെ സാന്നിധ്യം അറിയിക്കാനും വേണ്ടി, ഹൃദയത്തിന്‍റെ ഭാഷയില്‍, വസ്സലാം.

ever your friend,
Zubair Mahboobi

Abubakercp said...

Dear, Subair Your Writing Sincerely Wonderful

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

അബുക്കാ..,
വളരെ സന്തോഷമുണ്ട്.

ആത്മാര്‍ത്ഥത വാക്കുകളില്‍ മാത്രം ഒതുങ്ങരുതേ എന്ന ഒരു പ്രാര്‍ത്ഥ, എന്നെക്കുറിച്ച് എനിക്കെപ്പോഴും ഉള്ളതാ. എന്നാല്‍ അബുക്ക എന്നോട് പ്രതികരിക്കുന്പോള്‍ ഉള്ള ആത്മാര്‍ത്ഥത ഞാന്‍ മുന്പേ അറിഞ്ഞതാണ്, ഇമെയില്‍ സന്ദേശങ്ങളിലൂടെ.
അതു കൊണ്ട് തന്നെ ഈ വാക്കുകള്‍ ഒരു പ്രതികരണം എന്നതിലുപരി, ഒരു അംഗീകാരമായാണ് എനിക്ക് അനുഭവപ്പെടുന്നത്.

അബുക്കാ.., സ്വയം നശിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ സമുദായത്തിന്‍റെ ഒരു ഉയിര്‍ത്തെഴുന്നേല്‍പിനായി നമുക്ക് ഒരുമിച്ച് യത്നിക്കാം. എന്‍റെ യാത്രയില്‍ അബുക്ക എപ്പോഴും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കട്ടെ.
തന്നത്താന്‍ സ്വന്തത്തിന്‍റെ ശത്രുവായി ഭവിക്കുകയും അപരനെ ശത്രുവായി ഗണിക്കുകയും ചെയ്യുന്ന ഒരു മാരക രോഗമാണ് ഇന്ന് മുസ്ലിം സമുദായത്തിന്‍റെ ശാപം. യുക്തരായ വൈദ്യരെ തേടി കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍, ഒരു പക്ഷെ, നമുക്ക് വന്ന് പെടാനിരിക്കുന്ന നാശം അതി ഭയാനകമായിരിക്കാം.

പണ്ഡിത വിഭാഗങ്ങളാകട്ടെ, സാധാരണക്കാരാകട്ടെ, ഇതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആരും ഒഴിയുന്നില്ല. നമുക്ക് ഒരുമിച്ച് നിന്ന് ഒന്ന് തേരോട്ടി നോക്കാം, വിജയതീരത്തേക്കു നയിക്കാവുന്ന ഒരു കരുത്തനായ കപ്പിത്താനും അതിനുതകുന്ന കപ്പലും എവിടെയോ ഉണ്ടെന്നത് കാലത്തിന്‍റെ സത്യമാണ്. അല്‍പം അദ്ധ്വാനിച്ചായാലും കുഴപ്പമില്ല, നമുക്കാ കപ്പലില്‍ കയറണം, ആ കപ്പിത്താന്‍റെ നേതൃത്വത്തില്‍ വിജതീരത്തേക്ക് ഒരു ജൈത്ര യാത്ര പുറപ്പെടണം.

നാഥന്‍ തുണക്കട്ടെ,
സ്നേഹത്തോടെ,
സുബൈര്‍

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...
This comment has been removed by the author.
സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

സുഹൃത്തുക്കളെ,

റോമിലുള്ള എന്‍റെ ഒരു സുഹ‍ൃത്ത് എന്നോട് ഹൃദ്യമായ ചില ഇമെയില്‍ ബന്ധങ്ങള്‍ നില നിര്‍ത്തിപ്പോരുന്നുണ്ട്. അദ്ദേഹത്തിന്‍റെ അവസാന ഇമെയിലിന് മറുപടി എഴുതിയപ്പോള്‍ നമ്മുടെ ഈ ബ്ലോഗിനെ പറ്റിയും പറഞ്ഞിട്ടുണ്ടായിരുന്നു.
പിന്നീട് അദ്ദേഹം അയച്ച സന്ദേശം അദ്ദേഹത്തിന്‍റെ സമ്മത പ്രകാരം ഞാന്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു.

Re:Re: Re:Re: Dear Zubair,
Re:Re: Re:Re: Dear Zubair,
Dear Zubair,

Assalamualaikkum


Thank you once again for your message and the comments. Well, as you know, sincerity is part of our faith. We are sincere to Allah, sincere to our beloved Prophet and finally sincere to the believers. In fact, these manifold feelings are that we expect to take us to paradise, inshaAllah.

You are right about some Companions knowing more than the other. Indeed, in every stage of our history we can see some people knowing more than the other and some people we see them closer to Allah than many of us. However, the truth is that those Companions who knew more than the others got that knowledge from the Quran and the Sunna, and of course, ultimately by the blessings of Allah. Now, what are the two things that make a Muslim great or greater than the other? The answer is the knowledge of the Quran and the Sunna and the Taqwa in all walks of life. Apart from these there is no secret path to the greatness and paradise.


My dear Zubair,

What makes Islam great is that it is a straight path where there is no priest or mulla or group that has got some divine knowledge. Many groups deviated from the teachings of Islam as they started speaking about hidden secrets, hidden imams, etc. We do not want to end up like them. In order to talk about Islam authentically and then lead people to it one might need long years of study and dedication. It is not simple like that.


Anyhow, I salute your sincerity and the sincere quest that I can see through your lines.

You are free to copy my message and post it on your blog.

I am currently in Rome and working in the field of publishing, cultural and religious dialogue. InshaAllah, we will talk about all that in the near future.


With love
Yousuf Abdel Latif

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...
This comment has been removed by the author.
സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

Dear Brother, I have read your blog..
http://islamallahchristianitythewest.blogspot.com/
Really it was a nice description..

I have left my personal comments there in your blog..

Brother, when you read the words of Quran and its translation or 'Thafseer', you always think, there are other description also for the same "aayah".

In our countries, we many Muslims shattered in many groups and many new 'ism's. I have friend from many of these goups. I have met and talked them for a little long time. But, one thing I realized is, all of them have their own description and "thafseer" for the "aayah" of Quran. Each group has Hadiths, as evidence for their arguements.

I thought too much in this matter. That thoughts led me towards a free and open study, which made many changes in my concepts, arguements, way of thinking, and whole in my life.

I do want to share my thoughts infront of the whole world. That is why I opened my blog.

Brother,
From the very starting of life of human beings in this earth, Allah has his own "sunna" (laws, doctrines, customs ... I dont know which word in English will stand for that), which he will not change any time. But, in some circumstances, when he is applying a long and uncountable Hikmath as its consequences, Allah has changed some laws or his "sunna". Normally, the fact is, "sunnathullahi" (sunnah of Allah) will not be changed.

For example, the fire.
Allah created fire, and has given his charecteristic, 'burning'.
It's a 'sunna' of Allah, where you will not see any alteration or changes or replacements, any time, throughout the whole history of human kind.
You can see the fire, it will burn the Holy Mushaf, when you put in it. Because, that is the law of Allah.
For each and every things, evry animals, every men, and even for every thoughts, in short, for every creation, there, Allah has bestowed their own habits and characteristics which cannot be changed ever.

Same is the matter in case of the propogation of Islam also.
Allah has his own 'sunna' which he will not change, in this matter as well.
What is it?

We can discuss later..
( I am publishing our conversations in my blog as well )

Thanking you with regards,
Wassalaam,

Your friend,
Zubair