Tuesday, 20 January 2009

നാം അറിയാതെ പോകുന്നത്... (ഒന്ന്)

(കത്ത് ---- ഭാഗം ഒന്ന്)

അസ്സലാമു അലൈകും.

എന്‍റെ പ്രിയങ്കരനായ സ്നേഹ സുഹൃത്തേ,
കാലത്തിന്‍റെ അതി പ്രളയത്തില്‍ മൊത്തം മനുഷ്യരൊക്കെയും അപഥ സഞ്ചാരത്തിലേര്‍പ്പെടുകയും, ദീനിന്‍റെയും മതത്തിന്‍റെയും പേര് പറഞ്ഞ് വിവിധ തരം പേക്കൂത്തുകള്‍ കൊണ്ട് ആറാടുകയും ചെയ്യുന്ന അതി ദാരുണമായ ഒരു അന്തരീക്ഷത്തില്‍, സുഹൃത്തെ, നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ അല്പമെങ്കിലും പ്രയത്നിക്കുന്നവര്‍ തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷം നമ്മില്‍ സംജാതമായിരിക്കുന്നു. ആര്‍പ്പു വിളികളിലും അധര വ്യായാമത്തിലും ഏര്‍പ്പെട്ട് തങ്ങളുടെ നാവിന്‍ തുമ്പില്‍ മാത്രം ഒതുക്കി വെച്ചിരിക്കുന്ന ദീനും, ആചാരങ്ങളുമായി മതഭേതങ്ങളില്ലാതെ ജനങ്ങള്‍ തനി വിഡ്ഢികള്‍ ആയിക്കൊണ്ടിരിക്കുന്നു.

അല്പമെങ്കിലും നാം നമ്മുടെ റബ്ബിനെക്കുറിച്ച് അറിയാതെ പോയാല്‍, നാം പിന്നീട്, ഒരിക്കലും വീണ്ടെടുക്കാനാകാത്ത തീരാ നഷ്ടത്തിലേക്ക് കൂപ്പു കുത്തുക തന്നെ ചെയ്യും.

സ്നേഹിതാ,
കഴിഞ്ഞ ദിവസം, ഇവിടെ അടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടന്ന ചെറിയ ചെറിയ ചില സംസാരങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു. നല്ല ചിന്തകള്‍ ആത്മാര്‍ത്ഥമായി പങ്കു വെക്കുന്പോള്‍ തീര്‍ച്ചയായും താങ്കളുടെ പ്രതികരണങ്ങള്‍ ഞാന്‍ ന്യായമായും പ്രതീക്ഷിക്കുന്നു...

ആ സംഭാഷത്തിലെ ചില ഭാഗങ്ങളിലേക്ക്,

(ഞ: ഞാന്‍; അ: അപരന്‍)
.........................................................................
.........................................................................
.........................................................................
.........................................................................

ഞ നിങ്ങള്‍ ഇപ്പോള്‍ എന്നെ കാണുന്നുണ്ടോ?

അ ഞാന്‍ കണ്ടല്ലോ, ഇതാ നില്‍ക്കുന്നു.

ഞ കണ്ടല്ലോ, തീര്‍ച്ചയല്ലേ?

അ അതെ, എന്താ കാര്യം?

ഞ ഞാന്‍ ഇങ്ങനെ സംസാരിച്ച് നില്‍ക്കെ മരിച്ച് വീണെന്ന് കരുതുക. നിങ്ങള്‍ എല്ലാരും ചേര്‍ന്ന് എന്നെ എടുത്ത് കട്ടിലില്‍ കിടത്തും. പിന്നെ കുളിപ്പിക്കുകയും മറ്റുമൊക്കെ ചെയ്യും. ശരിയല്ലെ?

അ അതെ,

ഞ എന്നാല്‍ അന്നേരം നിങ്ങള്‍ പറയുമോ, “സുബൈര്‍ അതാ കിടക്കുന്നു”, “സുബൈറിനെ കുളിപ്പിക്കാന്‍ തുടങ്ങി” എന്നൊക്കെ?

അ മരിച്ച് കഴിഞ്ഞാല്‍ പിന്നെ “മയ്യിത്ത് കുളിപ്പിക്കുക”, “മയ്യിത്തിനെ കഫന്‍ ചെയ്യുക” എന്നൊക്കെയല്ലേ പറയുക?

ഞ അപ്പോള്‍ സുബൈര്‍ എവിടെപ്പോയി?

അ അത്... അത്...

ഞ അല്‍പം മുമ്പ് നിങ്ങള്‍, സുബൈറിനെ കണ്ടു, എന്ന് പറഞ്ഞല്ലേ? ആ കണ്ടതില്‍ നിന്ന് ഇപ്പോള്‍ എന്താണ് കാണാതായത്? ആ കണ്ണും മൂക്കും കൈയും കാലുമൊക്കെ ഇപ്പോഴും അവിടെത്തന്നെയില്ലേ?

അ അതെ,

ഞ ഇനി പറയൂ, അപ്പോള്‍ ആരാണ് (യഥാര്‍ത്ഥത്തില്‍) സുബൈര്‍? ആരാണ് ഹനീഫ? (ആരാണ് ജാബിര്‍, ആരാണ് റഫീഖ്???)

അ അത്.. ആത്മാവല്ലേ പോയത്?

ഞ അതേ, ആത്മാവാണ് പോയത്. പക്ഷെ, ആത്മാവ് പോയപ്പോഴേക്ക് നിങ്ങള്‍ നേരത്തേ സുബൈര്‍ എന്ന് വിളിച്ച അതേ ശരീരം വെറും ശവം (മയ്യിത്ത്, ജനാസ) ആയി മാറിയില്ലെ. സുഹൃത്തെ, ഇവിടെയാണ് നാം ചിന്തിക്കേണ്ടത്. ഇത്ര കാലമായിട്ട് നിങ്ങള്‍ എന്നെ എന്നല്ല, നിങ്ങളെത്തന്നെയും കാണുകയോ അറിയുകയോ ചെയ്തിട്ടില്ല, ശരിയല്ലേ?

അ ശരിയാ...

ഞ ആത്മാവ്, റൂഹ് എന്നൊക്കെ പറയുന്ന, യഥാര്‍ത്ഥത്തിലുള്ള നാം, നാം ആരാണ്? നാം ഓരോരുത്തരും ഇത് വരെ അവനവനെത്തന്നെ മനസ്സിലാക്കിയിട്ടുണ്ടോ?

അ ഇല്ല.

ഞ അതവിടെയിരിക്കട്ടെ, ഓരോ മുസ്ലിമും തന്നോട് തന്നെ കൂടെക്കൂടെ ചോദിച്ച് ചോദിച്ച് കണ്ടെത്തേണ്ട നാല് കാര്യങ്ങള്‍ ഉണ്ട്. അറ്യ്വോ?

അ ഇല്ല, പറയീം.

ഞ പറയാം. ഒന്നാമതായി “ഞാന്‍ ആരാണ്?”, പിന്നെ, “ഞാന്‍ എവിടെ നിന്ന് വരുന്നു?” മൂന്ന്, “ഞാന്‍ എങ്ങോട്ടു പോകുന്നു?” നാല്, “ഞാന്‍ എന്തിനാണ് വന്നത്?”
ഇക്കാര്യങ്ങളൊക്കെ വിശദമായി നമുക്ക് സംസാരിക്കാനുണ്ട്. ഇന്‍ശാ അല്ലാഹ്, നാളെയാകട്ടെ,

അ തീര്‍ച്ചയായും, ഇന്‍ശാ അല്ലാഹ്, നാളെ ഞാന്‍ വന്നിരിക്കും. അസ്സലാമു അലൈകും.

ഞ വ അലെകുമുസ്സലാം.


(തുടരും...)

7 comments:

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

തുറന്ന മനസ്സോടേ, സ്നേഹത്തോടെ, ഇവിടെ ആര്‍ക്കും പ്രതികരിക്കാം..
അവനവന്‍റെ റബ്ബിനെ (നാഥനെ, ഈശ്വരനെ, ദൈവത്തെ) മുന്‍ നിര്‍ത്തി, മത ഭേദമില്ലാതെ, ആര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ ഇവിടെ കുറിക്കാം..
ഈ ചങ്ങാത്തച്ചരടിന്‍റെ നീളം കൂട്ടാന്‍ സഹായിക്കുന്നവര്‍ക്കൊക്കെയും, ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന്, അകൈതവമായ നന്ദിയുണ്ട്..
നിങ്ങളുടെ സുഹൃത്ത്,
സുബൈര്‍

rasheed said...

കൊള്ളാം, പക്ഷെ എവിടെയും പിടി കൊടുക്കുന്നില്ലല്ലൊ?

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

സുഹൃത്തെ,
മറ്റൊരു ബ്ലോഗില്‍ നാം സംസാരിച്ചതിന് മറുപടി ഈ ബ്ലോഗില്‍ എഴുതിയാല്‍ കാണുന്നവര്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ലേ?
വിരോധമില്ലെങ്കില്‍ താങ്കള്‍ Google Talk ല്‍ വരിക. നമുക്ക് അവിടെ വിശദമായി സംസാരിക്കാം.
subimahboobi@gmail.com

എന്തായിരുന്നാലും സുഹൃത്തിന്‍റെ ഉദ്ദേശ്യം പിടികിട്ടിയിട്ടില്ല. എന്തൊക്കെയായാലും, പടച്ച റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ!

സ്നേഹത്തോടെ,
നിങ്ങളുടെ സുബൈര്‍!

Unknown said...

very nice yar.....

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

ഡാ.. സ്വാലിഹേ..,

അവസാനമായി കണ്ടിട്ട് ഒരു വര്‍ഷത്തിലേറെയായ എന്‍റെ സുഹൃത്തേ... വളരെ സന്തോഷം..
നാം മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന സത്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറാനാണ് ഞാന്‍ ഈ ബ്ലോഗ് തുറന്നത്. സ്നഹിതാ.., തീര്‍ച്ചയായും നിന്‍റെ ഈ പ്രതികരണം എനിക്ക് സന്തോഷവും പ്രചോദനവും നല്‍കുന്നു.
ചങ്ങാത്തച്ചരടില്‍ ഒരിക്കല്‍ ഒന്നിച്ചവര്‍ നഷ്ടപ്പെടുന്നത് വളരെ നൊന്പരപ്പെടുത്തുന്ന വിഷമമാണ്. അതിനാല്‍ സ്വാലിഹേ.., നിന്നില്‍ നിന്നും ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നു, ആത്മാര്‍ത്ഥമായ പ്രതികരണങ്ങളും നിരൂപണങ്ങളും..

റബ്ബിന്‍റെ പ്രീതിയിലേക്ക് ലക്ഷ്യമിടുന്ന നല്ല മനസ്സുകള്‍ക്ക് ഈ സംരംഭം ഒരു മുതല്‍ക്കൂട്ടാക്കുന്നതില്‍ നിന്‍റെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും എനിക്ക് ഉണ്ടായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സസ്നേഹം,
സുബൈര്‍

JSC Jeddah said...

Usefull

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

Jazakumullaah...

പരിചയപ്പെടാൻ ആഗ്രഹിക്കുന്നു.
WhatsApp ചെയ്യാമോ to 7306883198, please?