(കത്ത് ---------- ഭാഗം 02)
അസ്സലാമു അലൈകും.
സ്നേഹിതാ,
ഞങ്ങളുടെ പിന്നീടുള്ള സംസാരങ്ങളില്‍ ഒരു പാട് വിഷയങ്ങള്‍ മാറി മാറി വന്നു. നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും റബ്ബിന്റെ പ്രീതിക്ക് അനുസൃതമായി ചിട്ടപ്പെടുത്താന്‍ നമുക്ക് പ്രയത്നിക്കാം..
പ്രവിശാലമായ അണ്ഡകഠാഹത്തില്‍ ഈ വലിയ ഭൂമിപോലും ഒരു ബിന്ദുവോളം വരില്ല. നാം കാണുന്നതും കാണാത്തതുമായ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട് ഈ ഉലകത്തില്‍. പരമ കാരുണികനായ റബ്ബ് അവന് ഇഷ്ടപ്പെടുന്നവര്‍ക്ക് അതിരുകളില്ലാത്ത അറിവുകള്‍ നല്കുമത്രെ.
സംശയങ്ങള്‍ക്ക് അതീതമായ, ദൃഢജ്ഞാനം കൊണ്ട് നാഥന് നമ്മെ അനുഗ്രഹുക്കട്ടെ!
നമ്മുടെ കത്തിന്റെ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച ഇവിടെ കുറിക്കുന്നു..
(ഞ: ഞാന്‍; അ: അപരന്)
.........................................................................
.........................................................................
.........................................................................
.........................................................................
ഞ നാം ആരാണെന്നതിന് വളരെ പരിമിതമെങ്കിലും ഒരു ചെറു വിവരണം ഇന്നലെ നാം നടത്തി. ഒരിക്കലും നാം പുറമെ ഈ കാണുന്നതല്ല മനുഷ്യന്. അത് വെറും ജഡം മാത്രമാണ്. അതിനോട് കൂടെ ആത്മാവ് ഉണടാകുന്പോള് മാത്രമേ നാം അതിന് മനുഷ്യന് എന്ന് വില കല്പിക്കുന്നുള്ളൂ. അഥവാ, പ്രത്യക്ഷത്തിലെ മനുഷ്യന് എന്നാല്‍ ദേഹത്തോട് കൂടെ ആത്മാവ് ചേര്ന്നവന് എന്നാണ് വിവക്ഷിതമാകുന്നത്. (ദേഹം എന്നാല്‍ ദഹിക്കുന്നത് – മരിക്കുന്നത് – എന്നാണ് അര്‍ത്ഥം. ഓരോ നിമിഷവും മനുഷ്യന് മരിച്ച് കൊണ്ടിരിക്കുന്നതിനാലാണ് ഈ പദം മനുഷ്യ ശരീരത്തിന് വന്നത്. ശരീര്ത്തില് ലക്ഷക്കണക്കായ കോശങ്ങള്‍ സദാ മരിച്ച് കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിനു കണ്ട് പുതുതായി ജനിക്കുന്നുമുണ്ട്. മരിക്കുന്നവയുടെ തോത് കുറയുകയും ജനിക്കുന്നതിന്റെത് കുറയുകയും ചെയ്യുന്പോള്‍ മനുഷ്യന് വളരുന്നു. ആ തോതിന്റെ വ്യത്യാസമനുസരിച്ച് വളര്‍ച്ചയില്‍ മാറ്റം വരുന്നു. പിന്നീട് വളര്‍ച്ച മുരടിക്കുന്നു. അങ്ങിനെയങ്ങിനെ മരിക്കുന്നവയുടെ തോത് കൂടുന്പോള്‍ കഴിവുകളെല്ലാം ശോഷിച്ച് ശോഷിച്ച് വാര്‍ദ്ധക്യം പൂര്‍ണ്ണമാകുന്നു. അവസാനം, ജനിക്കുന്നവ മെല്ലെ മെല്ലെ ഇല്ലാതാകുന്നു. ഒരു നാള് മനുഷ്യന് മരിക്കന്നു. – മലയാളം പദോല്പത്തിയുടെ ശാസ്ത്രീയമായ ഒരു ചര്‍ച്ച മാത്രമാണിത്. ദീനില്‍ ഇതിന്റെ വിവക്ഷ വിശാലമാണ്. നമുക്ക് ക്രമേണ അതിലേക്കെല്ലാം എത്താം).
അ അപ്പോള്‍ നമ്മള് പറഞ്ഞ് വെച്ചത്..
ഞ പറയാം.. ഓരോ മനുഷ്യനിലും അവന്റെ ആത്മാവ് കുടികൊള്ളുന്നുണ്ട്, ഇല്ലേ?
അ തീര്‍ച്ചയായും.
ഞ അഥവാ, പ്രത്യക്ഷത്തില്‍ ഒരു മനുഷ്യന്, ശരീരവും ആത്മാവും ചേര്‍ന്നതാണ്.
അ ഉം.....
ഞ നാം ഇന്നലെ പറഞ്ഞു, യഥാര്‍ത്ഥത്തില്‍ മനുഷ്യന് ആത്മാവാണ്. നാം പേരിടുന്നതും വിളിക്കപ്പെടുന്നതുമൊക്കെ അതിനെയാണ്. അതു കൊണ്ടാണ്, പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ഞാന്‍ ഇപ്പോഴത്തെ കോലത്തില്‍ നിന്ന് അടിമുടിമാറിയാല് തന്നെയും, അപ്പോഴും ഞാന്‍ സുബൈര്‍ തന്നെ ആകുന്നത്. അതുകൊണ്ടാണ്, ഒരു ആക്സിഡന്റില്‍ (റബ്ബ് അപകടങ്ങളില്‍ നിന്നെല്ലാം നമ്മെ സംരക്ഷിക്കട്ടെ!) എന്റെ പകുതിയങ്ങ് നഷ്ടപ്പേട്ടാലും ആരും എന്നെ പകുതി സുബൈറേ എന്ന് വിളിക്കാത്തത്. ഒന്നാം വയസ്സില്‍ വിവസ്ത്രരായി കിടന്നിരുന്നപ്പോഴും ഞാന്‍ സുബൈര്‍ ആയിരുന്നു. ഇനി പ്രായമായി വയോവൃദ്ധനായാലും (കോലങ്ങള്‍ മുഴുവന്‍ മാറിയിട്ട് പോലും) ഞാന്‍ സുബൈര്‍ തന്നെ ആയിരിക്കും, അല്ലേ?
അ ഊം..
ഞ അഥവാ, “നാം ആരാണ്?” എന്ന, ഒന്നാമത്തെ ചോദ്യത്തിന് നാം ചെറുതായെങ്കിലും ചിന്തിക്കാവുന്ന രീതിയില്‍ ഒന്നു വിവരിച്ചു കഴിഞ്ഞു. ഇനി രണ്ടാമത്തെ ചോദ്യം എന്തായിരുന്നു?
അ രണ്ടാമത്തെ ചോദ്യം...
ഞ ഹാ.. നാം ഒരിക്കലും വരുന്ന ഇടങ്ങള്‍ (മുരടുകള്‍ മറക്കരുത്). നമ്മള് ഏതെങ്കിലും സ്ഥല്ത്തേക്ക് പോകുന്നുവെന്നിരിക്കട്ടെ. വന്ന വഴി മറന്നാല്‍ പിന്നെ ലക്ഷ്യമില്ലാതെ തെണ്ടിത്തിരിയേണ്ടി വരില്ലേ? എന്ന പോലെത്തന്നെ നാം ഗൗരവമായി ചര്‍ച്ച ചെയ്യുന്പോള്‍ എപ്പോഴും ശ്രദ്ധയോടെ ഇരിക്കണം. ഒരു കാര്യത്തില്‍ നിന്ന് അനുബന്ധ കാര്യങ്ങളിലേക്ക് ചര്‍ച്ച പോകുന്പോഴൊക്കെ എവിടെ നിന്നാണ് പോകുന്നത് എന്ന് ശരിക്കും ഓര്‍ത്തിരിക്കണം. അല്ലെങ്കില്‍ പിന്നെ അത്രയും പറഞ്ഞത് ആകെ അങ്കലാപ്പായി എന്നല്ലാതെ ഒരു ഫലവും കാണില്ല..
അ ആ... ഓര്‍മ്മയുണ്ട്. മറന്നതായിരുന്നില്ല, പെട്ടെന്ന് ... പിന്നെ, രണ്ടാമത്തെ കാര്യം: “നാം എവിടെ നിന്ന് വരുന്നു?” എന്നതായിരുന്നു.
ഞ അതെ, ശരിയാണ്. രണ്ടാമത്തെ കാര്യം അല്പം വിശാലമായിത്തന്നെ പറയേണ്ടതുണ്ട്. നമുക്ക് , തുടങ്ങാം.. മൂപ്പര് തന്ന ചായ ചൂട് ആറിത്തുടങ്ങി. ഇനിയും കുടിച്ചില്ലെങ്കില്‍ ഐസ് വെള്ളമാകും.. അത് കുടിച്ചിട്ടാകാം ബാക്കി.. എന്ത്യേയ്?
അ ഹഹാ... അപ്പറഞ്ഞത് വളരേ ശരിയാ...
(തുടരും...)
Subscribe to:
Post Comments (Atom)

3 comments:
തുറന്ന മനസ്സോടേ, സ്നേഹത്തോടെ, ഇവിടെ ആര്‍ക്കും പ്രതികരിക്കാം..
അവനവന്റെ റബ്ബിനെ (നാഥനെ, ഈശ്വരനെ, ദൈവത്തെ) മുന്‍ നിര്‍ത്തി, മത ഭേദമില്ലാതെ, ആര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ ഇവിടെ കുറിക്കാം..
ഈ ചങ്ങാത്തച്ചരടിന്റെ നീളം കൂട്ടാന്‍ സഹായിക്കുന്നവര്ക്കൊക്കെയും, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്, അകൈതവമായ നന്ദിയുണ്ട്..
നിങ്ങളുടെ സുഹൃത്ത്,
സുബൈര്‍
assalmu alikum
i visited your nice blog
i appreciate u, i have been seeing you keeping busy status in your google account, so i did'nt chat with u so much, no i happened to see ur blog in malayalam, i read something, i will u say directly to u later in online,
best wishes Yasir bhai calicut university
my blog is www.yasirbhai.blogspot.com
http://scrapstou.blogspot.com/
expecting your help to devolop my blogs and to create a malyalam blog
have a nice day....
my id is nvyasir@gmail.com
Dear brother Yasir,
You can come to chat with me, whenever you find me online after 7.30 PM in UAE.
I do want to know more about you.
Where you are in Kerala?
Where you work? (If in UAE please contact me on 055 739 6123)
I want to convey some serious thoughts on real Islamic priciples.
If interested, please come to have a discussion after 7.30 pm
(subimhaboobi@yahoo.com/ subimahboobi@gmail.com/ mahboobi.zubi@gmail.com/ Facebook: Zubi Mahboobi/ Mob: 00971 55 739 6123)
Heart-fully,
Your brother, Zubair Mahboobi
Post a Comment